ഞങ്ങളുടെ കാഴ്ചപ്പാട്

വിജഞാനത്തിന്‍റെ വളര്‍ച്ച മുന്‍പെങ്ങും കാണാത്തവിധം സന്കീര്‍ണ്ണമായിക്കൊണ്ടിരിയ്ക്കുന്നു (ഉള്ളടക്കത്തിലും,വസ്തുതകളിലും). ഇവിടെ സന്കീര്‍ണ്ണത എന്നതുകൊണ്ട് ഉദ്ദേശ്ശിക്കുന്നത് അറിവിന്‍്ടെ ആപേക്ഷികമായ വലിപ്പവും അനന്തതയും, ക്ഷേത്രീ‌‍‍യവും നൈമിഷികവുമായ വ്യാപ്തി, അപ്രതീക്ഷിതമായ ചന്ചലത്വം എന്നിവയാണ്. വിജഞാനത്തിന്‍റെ ഈ സന്‍്കീര്‍ണ്ണത ആസൂത്രണഘട്ടത്തിലും പ്രയോഗഘട്ടത്തിലും അജ്ഞാതമായിത്തുടരുന്നു.ഏറ്റവും പ്രകടമായ ഒരു ഉദാഹരണമാണ് വെബും അതിലെ എല്ലാ ശേഖരങ്ങളും,പ്രത്യേകിച്ചും "മള്‍ട്ടിമീഡിയ"തത്സമയ സംപ്രേക്ഷണങ്ങള്‍. നിലവിലുള്ള വിജഞാന പ്രതിനിധാന സാന്കേതങ്ങള്‍ പ്രകടിപ്പി്ക്കുന്ന ചില പ്രശ്നങ്ങളെ മറികടക്കുന്ന തികച്ചും നൂതനമായ ഒരു സമീപനമാണ് ഈ ഗവേഷണ സംരംഭം കാഴ്ച്ചവയ്ക്കുന്നത്.വിജഞാനത്തിന്‍റെ നാനാത്വത്തെ ന്യൂനതയായിട്ടല്ല മറിച്ച് സവിശേഷതയായി കരുതി അതിനെ പൊതുവായ ഒരു "സ്കീമ"യിലേയ്ക്ക് സംഗ്രഹിയ്ക്കുന്നു,ഇത് വിജ്ഞാനത്തെ അതിന്ടെ അടിത്തട്ടില്‍ നിന്നും മേല്‍ത്തട്ടിലേയ്ക്ക് സമീപിയ്ക്കുന്നു.നിലവിലുളള മാതൃകകള്‍ വിജഞാനത്തെ പല ഘടകങ്ങളായി മുന്‍കൂട്ടി വിഭജിച്ചശേഷം അവയെ യോജിപ്പിച്ചെടുക്കുന്നതാണ്,എന്നാല്‍ ഈ സമീപനം അതില്‍നിന്നും വ്യത്യസ്ഥമാണ്.ഇവിടെ നിലവിലുള്ളവിജഞാനത്തെ പ്രയോഗഘട്ടത്തിലും ആസൂത്രണഘട്ടത്തിലും ആവശ്യാനുസരണം അനുരൂപമാക്കുന്നു.വിജഞാനത്തിന്‍റെ ഈ പരസ്പരം യോജിപ്പിക്കപ്പെട്ട കണ്ണികളെ അടിത്തറയാക്കിയാണ് നാം സാധാരണയായി വിജഞാനത്തെ പുനര്‍നിര്‍മ്മിക്കുന്നത്.പക്ഷേ വിജഞാനത്തിന്‍റെ പരിണാമം അതിനെ ഉപയോഗാനുസാരം അനുരൂപമാക്കേണ്ട സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നു, ഇത് നിലവിലുള്ള തുടക്കത്തില്‍തന്നെ വിഭജിക്കുന്ന സമീപനത്തില്‍നിന്നും വ്യത്യസ്ഥമാണ്.ഈ പ്രക്രിയ എല്ലായ്പ്പോഴും ബാഹ്യമായി ആസൂത്രണം ചെയ്തതോ നിയന്ത്രിച്ചതോ‌ ആയിരിയ്ക്കില്ല,മറിച്ച് "സിസ്ററം" നിലകൊളളുന്ന പരിസ്ഥിതിയില്‍ വീക്ഷിക്കപ്പെടുന്ന മാറ്റങ്ങളാല്‍ പ്രേരിതമായിരിക്കും.ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്നഅറിവിന്ടെ സവിശേഷതകള്‍ നിയന്ത്രിച്ചും ഉപയോഗിച്ചും ഫലപ്രദമായ രൂപകല്പനാരീതികളും ഉപകരണങ്ങളും വികസിപ്പിച്ചെടുക്കുന്നത്‌ ഒരു വെല്ലുവിളിയാണ് .നോളേജ് എന്‍ജിനീറിങ്, നോളേജ് മാനേജ്മെന്ട് എന്നിവയില്‍ പുതിയൊരു പ്രവര്‍ത്തനസബ്രദായം വികസിപ്പിച്ചെടുക്കുന്നതിനുള്ള രൂപരേഖയിലേക്കും, സ്വയംപര്യാപ്തമായോ അവശ്യാനുസരണമോ വിജ്ഞാനത്തിന്റെ തന്തുക്കളെ ഉപയോഗിക്കാനുള്ള സംവിധാനങ്ങളുടെ രൂപരേഖയിലേക്കുമാണ് ഇതു നയിക്കുന്നത് .ഇതിനെ നമുക്ക് വിജഞാനത്തിന്‍റെ നാനാത്വത്തെ ഉപയോഗത്തിനനുസരിച്ച് അനുരൂപമാക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ എന്നു വിളിയ്ക്കാം.

ഫോസ്തോ ജുന്‍ശീല (ഗവേഷണ സംരംഭ മേധാവി)
ത്റെന്‍തോ,മെയ് ൫,൨00൬~൩.൫൨, എ.എമം


Translation by Anila Sulocahana (Knowdive external collaborator)


Наша Визија (Serbian) Алсын хараа(Mongolian) A Nossa Céljaink (Hungarian) Notre vision (Francais) Tầm nhìn của chúng tôi (Vietnamese) ഞങ്ങളുടെ കാഴ്ചപ്പാട് (Malayalam) Nuestra visión (Spanish) আমাদের লক্ষ্য(Bengali) हाम्रो परिकल्पना(Nepali) हमारी परिकल्पना(Hindi) 우리의 연구 비젼(Korean) Vizyonumuz (Turkish) Մեր տեսակետը (Armenian) Нашата визија (Macedonian) Perspectiva noastră (Romanian) La Nostra Vision (Italian) Unsere Vision (German) Наш погляд (Belorussian) Vår vision (Swedish) Взгляд в будущее (Russian) لغات اختلاف المعرفه (Arabic) Our Vision (English)